Monday, May 20, 2013

ഒറ്റയാള്‍വഴികളിലൂടെ

(പി.കെ. കനകലതയുടെ കെ. സരസ്വതിയമ്മ : ഒറ്റക്കുവഴിനടന്ികള്‍ എന് കൃതിയുടെ വായന)

മലയാള സാഹിത്യചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ് കെ. സരസ്വതിയമ്മയുടെ സാഹിത്യരചനകള്‍. 1938ല്‍ സീതാഭവനം എന് കഥയോടെ സാഹിത്യരംഗത്തോടെ കടന്വ സരസ്വതിയമ്മ നൂറോളം കഥകളും ഒരു നോവലും ഒരു നാടകവും അരഡസന്‍ ലേഖനങ്ങളും എഴുതിയിട്ടണ്ട്. എങ്കിലും 1958ല്‍ ഉമ്മ എന് കഥയ്ക്കുശേഷം നീണ്ട 17 കൊല്ലങ്ങള്‍ അവര്‍ എഴുത്തില്‍ നിന്ും  വിട്ടുനിന്ു. സംഭവബഹുലമെങ്കിലും തീക്ഷ്ണമായ ജീവിതത്തിനുടമയായിരുന് സരസ്വതിയമ്മയുടെ രചനാലോകത്തെ ക്കുറിച്ചുളള സമഗ്രമായൊരു പഠനഗ്രന്ഥമാണ് പി.കെ. കനകലത രചിച്ച 'ഒറ്റയ്ക്കു വഴി നടന്വള്‍'.  സരസ്വതിയമ്മയുടെ എഴുത്തിനെയും സ്വകാര്യജീവിതത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടാണീ കൃതി രചിച്ചിരിക്കുന്ത്. കഥാകാരിയുടെ ജീവിതദര്‍ശനം എന്ത് എന് അന്വേഷണത്തിന്റെ ആകെത്തുകയാണ് ഈ ഗ്രന്ഥം. ജീവചരിത്രപരമായ വിമര്‍ശനപദ്ധതിയുടെ സാധ്യതകള്‍ ഈ പഠനത്തില്‍ ഗ്രന്ഥകാരി ആവതും പ്രയോജനപ്പെടുത്തിയിട്ടണ്ട്.

ആറ് അധ്യായങ്ങളിലായാണ് ഈ പഠനം നിര്‍വ്വഹിച്ചിട്ടളളത്. ഇവ കൂടാതെ സീതാഭവനം, ഉമ്മ , നിയമപരിധിക്കപ്പുറം, അവള്‍ എന്തു ചെയ്തു എന് കഥകളും ശ്രീ ശാരദാദേവി എന് ലേഖനവും അനുബന്ധമായി കൊടുത്തിരിക്കുന്. കൂടാതെ സരസ്വതിയമ്മയുമായി വ്യക്തിബന്ധം പുലര്‍ത്തിയിരുന് എഴുത്തുകാരന്‍ ടി.എന്‍. ജയചന്ദ്രന്റെ അവതാരികയും പഠനത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ ഡോ.എസ്. നാരായണന്റെ ആമുഖപഠനവും ഈ കൃതിയിലുണ്ട്. ഒന്മത്തെ അധ്യായം 'സരസ്വതിയമ്മയുടെ ജീവിതരേഖ' അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ചുളള വിവരണമാണ്. ഒപ്പം ജീവചരിത്രം ആസ്പദമാക്കിയുളള സാഹിത്യപഠനത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്. സാങ്ങ്‌ബോവിന്റെ സമീപനത്തിന്റെ വിശദമായ പ്രതിപാദനത്തിലൂടെ അതിന്റെ സാധ്യതകള്‍ വിശദമാക്കുകയും ചെയ്യുന്. എഴുത്തുകാരന്റെ വ്യക്തിത്വത്തെ  സമഗ്രമായും സൂക്ഷ്മമായും  മനസ്സിലാക്കി ക്കഴിഞ്ഞാല്‍ അതിന്റെ പ്രകാശനമായ കൃതിയെ വിശദീകരിക്കാന്‍ കഴിയും  എതാണ് ഈ സമീപനത്തിന്റെ യുക്തി.  സാങ്ങ്‌ബോവിന്റെ സമീപനത്തില്‍ നിന്ും തികച്ചും വിരുദ്ധമായ നിലപാടുളള ടി.എസ്. എലിയട്ടിന്റെ സിദ്ധാന്തത്തെയും ഇവിടെ ചര്‍ച്ച ചെയ്യന്ണ്ട്. തുടര്‍ന്ന് സരസ്വതിയമ്മയുടെ  ഡയറിക്കുറിപ്പുകളും  അവരുടെ സുഹൃത്തുക്കളുമായി നടത്തിയ അഭിമുഖങ്ങളും ഉപയോഗിച്ച് വ്യക്തിജീവിതത്തെ അവതരിപ്പിക്കുന്. എഴുത്തും വ്യക്തി ജീവിതത്തിലെ കാഴ്ചപ്പാടുകളും തമ്മിലുളള കൊളളക്കൊടുക്കകളെ ഇവിടെ കണ്ടെത്തുന്.

രണ്ടാം അധ്യായത്തില്‍ സമകാലികരായ എഴുത്തുകാരുമായി ബന്ധപ്പെടുത്തി സരസ്വതിയമ്മയെ വിലയിരുത്തുകയാണ് ചെയ്യുന്ത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സാഹിത്യസ്വത്വവുമായുളള താരതമ്യം ഇവിടെ പ്രധാനമായി കടുവരുന്. സാമ്പ്രദായിക ഭാവുകത്വത്തെ മറികടന്കൊണ്ട് കരുത്തുറ്റ ഒരു സ്‌ത്രൈണഭാവുകത്വം സരസ്വതിയമ്മയിലൂടെ മലയാളത്തില്‍ സ്ഥാപിക്കപ്പെട്ടതെങ്ങനെയെന്ും വിശദീകരിക്കുന്ു.

പ്രമേയപരമായി കഥകളെ വര്‍ഗീകരിച്ചുകൊണ്ട് വിവാഹം-മാതൃത്വം, പ്രണയം-രതി, സൗഹൃദം, സരസ്വതിയമ്മയുടെ ജീവിതദര്‍ശനം  എിങ്ങനെ തുടര്‍ുളള അധ്യായങ്ങള്‍ ചേര്‍ത്തിരിക്കുന്. ആദ്യകാല കഥകളില്‍ വിവാഹനിഷേധം കടന്വരുതിനെ, സ്ത്രീസ്വത്വത്തെ ഞ്ഞെരുക്കു ന് സാമ്പ്രദായികവിവാഹമെന് വ്യവസ്ഥയോടുളള പ്രതിഷേധമായി ഗ്രന്ഥകാരി നിരീക്ഷിക്കുന്. അതിന്റെ അനുബന്ധങ്ങളായി വരു പ്രണയവും മാതൃത്വവും അതിനിശിതമായി വിമര്‍ശിക്കപ്പെടുന്വെന്ും ഗ്രന്ഥകാരി പറുന്. വിവാഹേതരമായ മൂല്യവ്യവസ്ഥകളിലൂടെ മഹത്തായ മനുഷ്യജീവിതദര്‍ശനം ചോലമരങ്ങള്‍, പൂജാവിഗ്രഹം, വിലക്കപ്പെ' വഴി മുതലായ കഥകളില്‍ ഉണ്ടെന്ന് വിശകലനത്തിലൂടെ കനകലത കണ്ടെത്തുന്. വ്യവസ്ഥാപിത സദാചാരബോധത്തെ വെല്ലുവിളിച്ചുകൊണ്ട് വിവാഹപൂര്‍വ്വബന്ധങ്ങളും ദാമ്പത്യേതര ബന്ധങ്ങളും സരസ്വതിയമ്മ ധാരാളമായി ആവിഷ്‌ക്കരിച്ചു. അത്തരം ബന്ധങ്ങളെ ആദര്‍ശവല്‍ക്കരിക്കുകവഴി സ്‌ത്രൈണ ലൈംഗികതയെത്തന്അവര്‍ സ്ഥാപിച്ചെടുത്തുവെന്ന്  ഗ്രന്ഥകാരി സമര്‍ത്ഥിക്കുന്. അക്കാര്യത്തില്‍ മാധവിക്കുട്ടിയുടെ മുന്‍ഗാമിയാണെന്ും  ഗ്രന്ഥകാരി പറയുന്.

സൗഹൃദത്തെ വലിയൊരു മാനുഷികമൂല്യമായി ജീവിതത്തിലും എഴുത്തിലും തിരിച്ചറിഞ്ഞ കഥാകാരിയാണ് സരസ്വതിയമ്മയെന്ന് കനകലത കണ്ടെത്തുന്. ബാധ്യതകളും ഭാരങ്ങളുമില്ലാത്ത സുഹൃദ്ബന്ധങ്ങളെക്കുറിച്ചുളള തീക്ഷ്ണമായ സ്വപ്‌നങ്ങള്‍ സ്ത്രീജന്മം, പനിനീര്‍പൂവ്, പകലും രാവും തുടങ്ങിയ കഥകളിലൂടെ കണ്ടെത്തുകയും ചെയ്യുന്. പുരുഷസൗഹൃദത്തെ ലിംഗഭേദവിചാരമില്ലാതെ കാണാനുളള അദമ്യമായ ആഗ്രഹം പല കഥാപാത്രങ്ങളിലുമെന്  പോലെ സരസ്വതിയമ്മയിലും ഉണ്ടായിരുന്. വിവാഹത്തോടുളള തീവ്രമായ എതിര്‍പ്പിന്റെ പശ്ചാലത്തിലാണ് ഗ്രന്ഥകാരി ഈ പ്രവണതയെ വിശദീകരിക്കുന്ത്.

സങ്കീര്‍ണ്ണമായ വ്യക്തിത്വവും സ്വതന്ത്രമായ നിലപാടുകളും  സൂക്ഷ്മമായ ഭാവുകത്വവും വച്ചു പുലര്‍ത്തിയിരുന് സരസ്വതിയമ്മയുടെ കൃതികളിലേക്ക് പുതിയ കാലത്തുനിന്കൊണ്ടുളള ഒരു മടക്കയാത്ര അല്ലെങ്കില്‍ പുന:സന്ദര്‍ശനമാണ് ഈ പഠനഗ്രന്ഥം. പുരുഷവിദ്വേഷിയെന് മുദ്രകുത്തപ്പെട്ട  ആ പ്രതിഭയെ കാലത്തിനു യോജിച്ച മട്ടില്‍ തിരിച്ചറിയാനും വിശദീകരിക്കാനും ശ്രമിക്കുന് ഈ കൃതി അക്കാദമിക് സമൂഹത്തിനും പൊതുവായനക്കാര്‍ക്കും പ്രയോജനകരമാണെതില്‍ സംശയമില്ല.

(2013 മെയ്19 ലേജസ്  ഴ്ച്ട്ത്ില്‍ പ്രിദ്ീകിച്ത്)