Thursday, April 10, 2008

അള്‍സിര@.........

എം.ആര്‍.രേണുകുമാറിന്റെ രചനയില്‍ സൂക്ഷ്മമായ നോട്ടങ്ങളാണ്‌ കാണാന്‍ കഴിയുക..കൌതുകങ്ങളും അത്ഭുതങ്ങളുമില്ലാതെ അനുഭവങ്ങളിലേക്കും ചരിത്രത്തിലേക്കും ചുഴിഞ്ഞിറങ്ങുന്ന നിരീക്ഷണങ്ങളായി ഇവിടെ കവിതകള്‍ മാറുന്നു..കവിത കഥയാവുന്ന കാഴ്ച്ച പല ദളിത്‌ ആഖ്യാനങ്ങളിലുമെന്ന പോലെ അള്‍സിര@ ലും കാണാം. എന്നാലുമത്‌ പതിവു ദീനക്കാഴ്ച്ചയല്ല. ഓലക്കുടിലിലും പാറമടയിലും ഒതുങ്ങി ഉറച്ചുപോയ ദളിതന്റെ കഥയല്ലിത്‌.അയാള്‍ മാറുന്നു ചലിക്കുന്നു. ‘ഉള്ളി പൊളിക്കുമ്പോ,മൊളകുഞെട്ടുകളയുന്ന,കൊയ്തുവെക്കുമ്പോ, കറ്റകെട്ടിയിടുന്ന ഒരുത്തി‘യെ അമ്മയും ‘ഉണര്‍ന്നു വരുമ്പോ ഉമിക്കരി നുള്ളുന്ന പുറത്തേക്കിറങ്ങുമ്പോ കച്ചത്തോര്‍ത്ത് നീട്ടുന്ന ഒരുത്തി‘യെ അപ്പനും ആശിച്ചെങ്കിലും തൊലിവെളുത്ത, ചുണ്ടുചുവന്ന ,സ്വര്‍ണ്ണമുടിയുള്ള ഒരു ബ്രിട്ട്നി സ്പിയേഴ്സിനെയാണയാള്‍ തെരഞ്ഞത്. അള്‍സിറയെന്ന അയര്‍ലന്റുകാരി -നെറ്റിലൂടെ ചാറ്റിലൂടെ പുതിയ, മാറിയ ,സ്ഥലകാലത്തിലൂടെ അവളിലെത്തി. ചിര പുരാതന പ്രതിഷ്ഠമായ പ്രതിസന്ധികളുടെ നീറ്റമില്ലാതെ അയാള്‍ അവളി‍ലേക്കു ഊളിയിട്ടു. മേഘങ്ങളില്‍‌ ഉരുമ്മി പറക്കുമ്പോള്‍ വിയര്‍പ്പുണങ്ങുന്ന പിന്‍കഴുത്തില്‍ തിരുകിയിരുന്ന മുഖമെടുത്ത്‌ വെറുതെ താഴേക്കു നോക്കി. അപ്പനുമമ്മയും ഓടിവരുന്നുണ്ടോ?

വിവരസാങ്കേതിക വിദ്യയും തിരുമ്മല്‍ ചികിത്സയും മറ്റുമുള്ള ആഗോളവല്‍കൃതകാലം ആ ഉപ്പിലും മുളകിലും നിന്നയാളെ അവളിലെത്തിച്ചു. മാറ്റമില്ലാതെ തുടരുന്ന ഉറച്ചുപോയ ദളിത് സ്വത്വാഖ്യാനത്തിന്റെ ചേരുവകളെ മാറ്റിമറിക്കുന്നുണ്ട്‌ ഈ രചന. കാല്‍പ്പനികമായ ഓര്‍മ്മകളേക്കാള്‍ മൂര്‍ത്തമായ അനുഭവങ്ങള്‍ക്ക്‌ മുന്‍തൂക്കമുണ്ട് ഇവിടെ.മരവിച്ചുപോയ സ്ഥാവരമായ സ്വത്വത്തില്‍നിന്നും കര്‍തൃത്വത്തിലേക്കുള്ള യാത്രകൂടിയാണ്‌ അത്‌.ജീവിതവും എഴുത്തും തമ്മിലുള്ള നേര്‍ബന്ധത്തെ പുനര്‍നിര്‍ണ്ണയിക്കുകകൂടിചെയ്യുന്നുണ്ട് ഇത്തരം രചനകള്‍.
അള്‍സിര@----എം.ആര്‍.രേണുകുമാര്‍.
ഉള്ളി പൊളിക്കുമ്പോ മൊളക് ഞെട്ടു കളയുന്ന
കൊയ്തുവെക്കുമ്പൊകറ്റ കെട്ടിയിടുന്നവിറകൊടിക്കുമ്പോപെറുക്കിക്കൂട്ടുന്നമുടിയഴിച്ചിടുമ്പോകോതിത്തരുന്നപൊല്വാനിരിക്കുമ്പൊതഴ നിവര്‍ത്തുന്നഒരുത്തിയെ മതിയെന്ന് അമ്മ.
ഉണര്‍ന്നു വരുമ്പൊഉമിക്കരി നുള്ളുന്നപുറത്തേക്കിറങ്ങുമ്പൊ കച്ചത്തോര്‍ത്ത് നീട്ടുന്നഉച്ചതിരിയുമ്പൊപൊതിച്ചോറുമായെത്തുന്നകടമ്പ കയറുമ്പോകടുങ്കാപ്പി ഊറ്റുന്ന കോട്ടുവായിടുമ്പോപായ വിരിക്കുന്നഒരുത്തിയെ മതിയെന്ന്‌ അപ്പന്‍.
തൊലി വെളുത്തചുണ്ടുചൊവന്നസ്വര്‍ണമുടിയുള്ളഒരു ബ്രിട്ട്നിസ്പിയേര്‍സിനെതെരഞ്ഞ് ഞാന്‍.
ഒടുക്കം കുറി വീണത്അള്‍സിരയെന്നഅയര്‍ലന്‍ഡുകാരിക്ക്നെറ്റിനും ചാറ്റിനും കടപ്പാട്‌
ഇടറിയ പെടലിയും വെട്ടിയ നടുവുംതിരുമ്മി സുഖപ്പെടുത്തി വിരലുകളിലെ ഞൊട്ടപൊട്ടിച്ചുകൊടുത്ത്ഞാനവളുടെ ഹൃദയത്തിലേക്ക്ഊളിയിട്ടു.
മേഘങ്ങളിരുമ്മി പറക്കുമ്പോള്‍ വിയര്‍പ്പുണങ്ങുന്ന പിന്‍കഴുത്തില്‍ തിരുകിയിരുന്ന മുഖമെടുത്ത്വെറുതെ താഴേക്ക് നോക്കി.
മേല്പോട്ട് നോക്കികൈകള്‍ വീശിക്കരഞ്ഞ്വരമ്പിലൂടെ അപ്പനുമമ്മേംഓടിവരുന്നുണ്ടോ?









18 comments:

  1. ഉഷാകുമാരി ബൂലോഗത്തില്‍ പുതിയ ആളാണെന്നു തോന്നുന്നു. എന്റെയും മലയാളം ബ്ലോഗ്റോളിന്റെയും എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  2. അങ്ങനെ തുടങ്ങി അല്ലേ?അക്ഷരത്തെറ്റൊന്നുമില്ലാതെ ആദ്യ പോസ്റ്റ് എഴുതുക അസാധ്യമെന്ന് കരുതിയിരുന്നു...അള്‍സിര@ വായിച്ചിട്ടില്ലാത്തവര്‍ക്ക് അതിവിടെ കൊടുക്കാമായിരുന്നു.എങ്കില്‍ ഈ കുറിപ്പ് കൂടുതല്‍ ആസ്വദിക്കാനായേനേ.നന്നായി എഴുതുന്ന ഒരാള്‍ കൂടീ ബൂലോകത്ത് എത്തിയതില്‍ വളരെ സന്തോഷം.സുബൈദ ടീച്ചറെക്കൂടി ഇങ്ങോട്ട് തെളിക്കണം.. :)

    ReplyDelete
  3. ഓഹോ!
    അപ്പൊ ടീച്ചറും!
    :)

    ReplyDelete
  4. ഉഷട്ടീച്ചര്‍ക്ക് ആശംസകള്‍

    ReplyDelete
  5. നന്ദി,മലയാളം ബ്ലോഗ് റോള്‍...!
    വിഷ്ണുവിന്റെ കമന്റു തന്നെ ആദ്യം വന്നതില്‍ സന്തോഷാമുണ്ട്,സുബൈദട്ടീച്ചറെ കമ്പ്യുട്ടര്‍ ശീലിപ്പിക്കാന്‍ അഞ്ചു കൊല്ലമായി ശ്രമിക്കുന്നു..!
    അനില്‍, കണ്ടിട്ടില്ലെങ്കിലും, ദൂരെയാണെങ്കിലും തൊട്ടടുത്തുള്ളതുപോലെയാണ്, സെബസ്റ്റ്യന്‍,സുബൈദട്ടീച്ചര്‍ ഒക്കെ പറഞ്ഞിട്ട്...

    ReplyDelete
  6. മലയാള കവിതയിലെ കട്ടന്‍ ചായയെന്നോ (പാലൊഴിക്കാത്ത ചായയെന്നോ) വിളിക്കാവുന്ന രേണുകുമാറിന്റെ കവിതകളെക്കുറിച്ച് ആദ്യം എഴുതിയത് ഇഷ്ടമായി ടീച്ചറേ.

    പിന്നെ എളുപ്പം സുബൈദ ടീച്ചറെ കൂടി കൊണ്ടുവാ ഇങ്ങോട്ട്.
    (എന്റെ കവിത വായിക്കാനെങ്കിലും)

    ReplyDelete
  7. സ്വാഗതം...
    സ്വാഗതം....

    ReplyDelete
  8. അടുത്ത തവണ വരുമ്പോള്‍ കാണാം. സുബൈദടീച്ചറേയും ഇത്തവണ കാണാന്‍ കഴിഞ്ഞില്ല. സെബാസ്റ്റ്യന്റെ വീട്ടില്‍ വന്നു പോരുമ്പോള്‍ വൈകി. ബാബുരാജ് ഷാനവാസുമൊത്ത് വീട്ടില്‍ വന്നിരുന്നു, പറഞ്ഞില്ലേ?

    ReplyDelete
  9. രേണുകുമാറിന്റെ കവിതേം ടീച്ചറുടെ വായനേം ഇഷ്ടായി.

    ഇടറിയ പെടലിയും വെട്ടിയ നടുവും
    തിരുമ്മി സുഖപ്പെടുത്തി
    വിരലുകളിലെ ഞൊട്ടപൊട്ടിച്ചുകൊടുത്ത്
    ഞാനവളുടെ ഹൃദയത്തിലേക്ക്ഊളിയിട്ടു....

    ഹമ്മോ...

    ReplyDelete
  10. ആശംസകള്‍

    ബൂലോകത്തീലെ കവിതകളെക്കുറിക്കുറിച്ചും ഒരു പ്രതിവാര നിരീക്ഷണമായിക്കൂടേ ടീച്ചറേ?

    ReplyDelete
  11. Excuse me for not having gone through all posts.The fond here is either lacking in good readability or my system is not having all the requirement.
    I find these topics and content nice, anyway.
    Sorry for not being able to type Malayalam.

    ReplyDelete
  12. വന്നു, വായിച്ചു.
    നന്നായിരിക്കുന്നു
    ആശം‌സകളോടെ
    മണല്‍ക്കിനാവ്

    ReplyDelete
  13. നിലവാരത്തകര്‍ച്ചയില്‍ പരസ്പരം മല്‍സരിയ്ക്കുന്ന ബ്ലോഗര്‍മാര്‍ക്കിടയില്‍ ഗൗരവമേറിയ സാംസ്കാരിക വിഷയങളുമായി പ്രത്യക്ഷപ്പെട്ട ഈ "ആണെഴുത്തുകാരി" ബ്ലോഗിനു പുറത്തെ മുഖ്യ ധാരയിലും വൈകാതെ പ്രത്യക്ഷപ്പെടുമെന്നു പ്രതീക്ഷിയ്ക്കട്ടെ.

    ReplyDelete
  14. Sorry, we could not read everything. It's very difficult to read the entries since the font size is too small. Over all, a very good attempt.
    Iniyum visti cheyyam
    Sheeba, Saji & Thejal

    ReplyDelete
  15. ആദ്യ വായന. ഇഷ്ടം

    ReplyDelete